ആ പിഞ്ചു ബാലന്റെ മരണം മനസ്സു മാറ്റി; സിറിയന്‍ അഭയാര്‍ത്ഥികളെ കൈ നീട്ടി സ്വീകരിച്ച് യൂറോപ്പ്

ആ പിഞ്ചു ബാലന്റെ മരണം മനസ്സു മാറ്റി; സിറിയന്‍ അഭയാര്‍ത്ഥികളെ കൈ നീട്ടി സ്വീകരിച്ച് യൂറോപ്പ്

 Asianet News  19 hours ago  Specials
ആ പിഞ്ചു ബാലന്റെ മരണം മനസ്സു മാറ്റി; സിറിയന്‍  അഭയാര്‍ത്ഥികളെ കൈ നീട്ടി സ്വീകരിച്ച് യൂറോപ്പ്

ബര്‍ലിന്‍: ഐലന്‍ കുര്‍ദി എന്ന ആ പിഞ്ചു ബാലന്റെ ചോര പാഴായില്ല. സിറിയന്‍ അഭയാര്‍തഥികളോടുള്ള ലോകത്തിന്റെ സമീപനം മാറുകയാണ്. തുര്‍ക്കിയിലെ കടലോരത്ത് വിറങ്ങലിച്ചു കിടക്കുന്ന ആ മൂന്നു വയസ്സുകാരന്റെ തണുത്ത ഉടല്‍ യൂറോപ്പിന്റെ മനസ്സു മാറ്റിയിരിക്കുന്നു. ജര്‍മനിയിലും ആസ്ട്രിയയിലും ഹംഗറിയിലും കണ്ടത് അതായിരുന്നു. ആഴ്ചകള്‍ നീണ്ട കഠിന യാത്രകള്‍ക്കൊടുവില്‍, ജര്‍മനിയില്‍ എത്തിയ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമോതുകയായിരുന്നു ഈ രാജ്യങ്ങള്‍.

 

 

ഹംഗറി വിലക്ക് നീക്കിയതോടെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ വിയന്നയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ജര്‍മനിയില്‍ എത്തിയ സിറിയന്‍കാര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീനയും യുറുഗ്വേയും അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള താല്‍പ്പര്യം അറിയിച്ചു.

ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍നിന്ന് 17 കിലോ മീറ്റര്‍ അകലെ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി കഴിയാവുന്ന സൌകര്യങ്ങള്‍ ഒരുക്കിയാണ് തദ്ദേശവാസികള്‍ കാത്തുനിന്നത്. ആസ്ത്രിയന്‍ അതിര്‍ത്തി വഴി അവിടെ എത്തിയവരെ പഴങ്ങളും വെള്ളവും വസ്ത്രങ്ങളും നല്‍കിയാണ് സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സ്വീകരിച്ചത്.

 

 

ജര്‍മനിയിലെ മ്യൂണിച്ച് റെയില്‍വേ സ്റ്റേഷനില്‍ അഭയാര്‍ത്ഥികളെ കൈ കൊട്ടിയും പാട്ടു പാടിയുമാണ് നാട്ടുകാര്‍ സ്വീകരിച്ചത്. വിവിധ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. നവനാസി പ്രസ്ഥാനം എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നുവെന്ന് ജര്‍മന്‍ പത്രം ദെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

 

 

ആസ്ട്രിയയിലെ വിയന്നയില്‍ എത്തിയ ആറായിരത്തോളം അഭയാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക വാഹന സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. വസ്റ്റ് ബാഹോവ് നഗരത്തിലാണ് ഇവര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കിയിരുന്നത്.

 

 

 

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് സ്വീഡനും തയ്യാറായിട്ടുണ്ട്. ഇവിടെ നടത്തിയ ഹിതപരിശോധനയില്‍ 77 ശതമാനം പേരും അഭയാര്‍;ഥികളെ സ്വകീരിക്കണം എന്ന അഭിപ്രായക്കാരായിരുന്നു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും അനുകൂല നിലപാടിലേക്ക് വരികയാണ്.

 

 

 

 

 

 

 

 

– See more at: http://www.asianetnews.tv/web-story/offbeat/Now-Europe-welcomes-Syrian-refugees-33640#sthash.a40j4EGk.dpuf

http://iqsoft.co.in/3xiquvtv.html

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s